സ​മ​ര​സ​മി​തി മ​ല​യോ​ര​ഹൈ​വേ സ​ന്ദ​ർ​ശി​ച്ചു
Friday, September 27, 2024 7:52 AM IST
മാ​ലോം: മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​നെ തു​ട​ർ​ന്ന് രൂ​പീ​ക​രി​ച്ച സ​മ​ര​സ​മി​തി അം​ഗ​ങ്ങ​ൾ മ​രു​തോം വ​ന​മേ​ഖ​ല​യി​ലെ റോ​ഡി​ന്‍റെ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.​കോ​ടി​ക​ൾ മു​ട​ക്കി​യി​ട്ടും ഉ​പ​കാ​ര​പ്പെ​ടൊ​തെ കി​ട​ക്കു​ന്ന മ​രു​തോം ഭാ​ഗ​ത്ത് കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​രി​ത​മാ​ണ്. ന​ല്ല റോ​ഡ് പ്ര​തീ​ക്ഷി​ച്ച് ഇ​വി​ടെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ൻ​കു​ഴി​ക​ളി​ലൂ​ടെ വേ​ണം യാ​ത്ര ചെ​യ്യാ​ൻ .


ഇ​നി​യും പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ മ​ല​യോ​രം ഇ​തു​വ​രെ കാ​ണാ​ത്ത പ്ര​ക്ഷോ​ഭ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കേ​ണ്ടി വ​രു​മെ​ന്ന് സ​മ​ര​സ​മി​തി അം​ഗ​ങ്ങ​ൾ മു​ന്ന​റി​യി​പ്പ് ന​ല്കി.

കെ.​ഡി. മോ​ഹ​ന​ൻ , രാ​ജേ​ഷ് മ​ണി​യ​റ, ഇ.​കെ. സി​നോ​ജ്, ജെ​ന്നി ത​യ്യി​ൽ, സു​രേ​ഷ് പു​ലി​ക്കോ​ട​ൻ, മാ​ർ​ട്ടി​ൻ ജോ​ർ​ജ്, ര​മ​ണി കൊ​ന്ന​ക്കാ​ട്, ബെ​ന്നി ചു​ള്ളി, സി​ജോ കാ​ര്യോ​ട്ടു​ചാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.