കാസർഗോഡ്: കുമ്പള ആരിക്കാടിയിൽ മംഗളൂരുവിൽനിന്ന് മത്സ്യം കയറ്റി വരികയായിരുന്ന ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കൊടിയമ്മയിലെ മുഹമ്മദ് - ഖദീജ ദമ്പതികളുടെ മകൻ അബ്ദുൽ റഹ്മാൻ അസ്കർ (22) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനസിനെ ഗുരുതരമായ പരിക്കുകളോടെ മംഗളൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പതേകാലോടെയായിരുന്നു അപകടം.