യാ​ത്ര​ക്കി​ടെ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന്‍റെ ചി​ല്ല് ത​ക​ര്‍​ന്നു; ഡ്രൈ​വ​ര്‍​ക്കും കു​ട്ടി​ക​ള്‍​ക്കും പ​രി​ക്ക്
Monday, May 6, 2024 1:28 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ര്‍​ണാ​ട​ക പു​ത്തൂ​രി​ല്‍ നി​ന്ന് കാ​സ​ര്‍​ഗോ​ട്ടേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന്‍റെ മു​ന്‍​വ​ശ​ത്തെ ചി​ല്ല് ത​ക​ര്‍​ന്ന് ഡ്രൈ​വ​ര്‍​ക്കും യാ​ത്ര​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്കും പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

പു​ത്തൂ​രി​ല്‍ നി​ന്ന് വി​ട്ട​ല്‍ വ​ഴി കാ​സ​ര്‍​ഗോ​ഡ് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ബ​സ്. ഉ​രി​മ​ജ​ലു സൊ​സൈ​റ്റി​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ബ​സി​ന്‍റെ മു​ന്‍​വ​ശ​ത്തെ ഗ്ലാ​സ് പെ​ട്ടെ​ന്ന് ത​ക​രു​ക​യാ​യി​രു​ന്നു. ചി​ല്ല് തെ​റി​ച്ച് ചെ​ര്‍​ക്ക​ള നെ​ല്ലി​ക്ക​ട്ട സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഡ്രൈ​വ​ര്‍​ക്കും മ​റ്റൊ​രു കു​ട്ടി​ക്കും നി​സാ​ര പ​രി​ക്കേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ പു​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വേ​ന​ല്‍​ച്ചൂ​ട് കൂ​ടി​യ​താ​വ​ണം ഗ്ലാ​സ് പൊ​ടു​ന്ന​നെ പൊ​ട്ടാ​ന്‍ കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.