മഞ്ചേശ്വരത്ത് വീണ്ടും മണൽ ലോറി പിടിച്ചു
1422183
Monday, May 13, 2024 12:34 AM IST
കാസർഗോഡ്: മഞ്ചേശ്വരം താലൂക്കിൽ അനധികൃത ചെങ്കല്ല്, മണൽ കടത്തിനെതിരെ വീണ്ടും നടപടി. ഇന്നലെ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡിൽ അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറിയും പുഴ മണലും പിടികൂടി.
പരിശോധനാ സംഘത്തെ കണ്ട് വാഹനം ഉപേക്ഷിച്ചുപോയ ഡ്രൈവറുടെ മൊബൈൽ ഫോണും കണ്ടെടുത്തു. കയ്യാർ കൂടൽമെർക്കള വില്ലേജിലെ ചേവാർ റോഡിൽ നിന്നാണ് ലോറി പിടികൂടിയത്. ഇത് പിന്നീട് കളക്ടറേറ്റ് വളപ്പിലേക്ക് മാറ്റി. ശനിയാഴ്ച തഹസിൽദാറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി ചെങ്കല്ലും മണലും കടത്തിയ ആറ് വാഹനങ്ങൾ പിടികൂടിയിരുന്നു.