ബൈക്ക് മോഷണം: യുവാവ് അറസ്റ്റില്‍
1423286
Saturday, May 18, 2024 5:49 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അരീക്കോട് മൈത്ര സ്വദേശി രഞ്ജു(40)വിനെയാണ് എസ്ഐ സി. ഗിരീഷ്കുമാര്‍ അറസ്റ്റ് ചെയ്തത്.
പെയിന്റിംഗ് തൊഴിലാളിയായ നടുവത്ത് സ്വദേശി അഖിലിന്റെ ബൈക്കാണ് പ്രതി മോഷ്ടിച്ചത്. കഴിഞ്ഞ 11നാണ് സംഭവം. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുകയും ഇന്നലെ രാവിലെ അരീക്കോട് പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതി രഞ്ജു 8000 രൂപക്ക് മറ്റൊരാള്‍ക്ക് ബൈക്ക് വില്‍പ്പന നടത്തിയിരുന്നു. സിപിഒമാരായ ടി. സജീഷ്, ജിതിന്, ഡാന്‍സാഫ് അംഗങ്ങളായ രതീഷ്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.