കർമപദ്ധതികൾ ആവിഷ്കരിച്ചു; പഞ്ചായത്തുതല യോഗങ്ങൾ 20ന്
1576080
Wednesday, July 16, 2025 12:19 AM IST
കണ്ണൂർ: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രവർത്തനം സജീവവും കുറ്റമറ്റതുമാക്കാൻ യുഡിഎഫ്. ജില്ലാ കമ്മറ്റി കർമ പദ്ധതികൾ ആവിഷ്കരിച്ചു. അതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ മുനിസിപ്പൽ,മേഖലാ പഞ്ചായത്ത് തലങ്ങളിലും 20 ന് യുഡിഎഫിന്റെ പ്രത്യേക യോഗങ്ങൾ വിളിച്ചു ചേർക്കാൻ നിർദേശിച്ചു. നിയോജക മണ്ഡലം നേതാക്കൾ പ്രസ്തുത യോഗങ്ങളിൽ പങ്കെടുക്കും.ജൂലൈ 31 നകം മുനിസിപ്പൽ, പഞ്ചായത്ത് കമ്മറ്റികളും ഓഗസ്റ്റ് 15 നകം വാർഡ് കമ്മറ്റികളും രൂപീകരിക്കാൻ തീരുമാനിച്ചു.
ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ കെടുകാര്യസ്ഥതയ്ക്കും അനാസ്ഥയ്ക്കുമെതിരേ 23 ന് കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തും. അതിന് മുന്നോടിയായി 18, 19 തിയതികളിൽ എല്ലാ നിയോജക മണ്ഡലം യോഗങ്ങളും ചേരും. ജില്ലാ നേതാക്കൾ പ്രസ്തുത യോഗങ്ങളിൽ പങ്കെടുക്കും. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് നേതാക്കളായ അബ്ദുൾ കരീം ചേലേരി, കെ.ടി .സഹദുള്ള, എ.ഡി. മുസ്തഫ, സി.എ. അജീർ, എസ്. മുഹമ്മദ്, ജോൺസൺ പി തോമസ്, ചന്ദ്രൻ തില്ലങ്കേരി, ടി.ഒ. മോഹനൻ, സഹജൻ, സജീവ് മാറോളി , വി.എ. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.