വയറിംഗ് തൊഴിലാളി മരിച്ച നിലയിൽ
1576011
Tuesday, July 15, 2025 10:13 PM IST
കണ്ണൂർ: തനിച്ചു താമസിക്കുന്ന വയറിംഗ് തൊഴിലാളിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് കണിശൻമുക്കിലെ പരേതരായ പി.സി. ഗോവിന്ദന്റെയും സൗദാമിനിയുടെയും മകൻ കാക്കരിക്കൽ വീട്ടിൽ നികേഷ് കെ. ബാലന്റെ (52) മൃതദേഹമാണ് ഇന്നലെ രാവിലെ വീട്ടുകിണറ്റിൽ കണ്ടെത്തിയത്. സഹോദരങ്ങൾ: മീറ, രമ, ഗീത, ജയ, ലത, നിഷ, നിത്യ.