ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1532632
Thursday, March 13, 2025 10:13 PM IST
ഗൂഡല്ലൂർ: ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയിലെ നടുവട്ടത്തിനടുത്ത് ടിആർ ബസാറിലെ പുതിയ പാലത്തിന് സമീപത്ത് ഇന്നലെ ഉച്ചക്ക് ഒന്നിനാണ് അപകടം.
ഊട്ടി മേരിസ്ഹിൽ സ്വദേശി മിത്രൻ (17) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സ്വാദിഖിന് (18) പരിക്കേറ്റു. ഇദ്ദേഹത്തെ ഊട്ടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൂഡല്ലൂരിൽ നിന്ന് കോയന്പത്തൂരിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയും എതിരേ വരികയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. നടുവട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.