ലഹരി വിരുദ്ധ പ്രവർത്തനം: ഒന്നാം സ്ഥാനം നേടിയവരെ ആദരിച്ചു
1532551
Thursday, March 13, 2025 6:13 AM IST
പുൽപ്പള്ളി: മാനന്തവാടി രൂപതയുടെ കോഓപറേറ്റീവ് വിദ്യാലയങ്ങളിലെ യുപി വിഭാഗത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒന്നാം സ്ഥാനം നേടിയ മുള്ളൻകൊല്ലി സെന്റ് തോമസ് എയുപി സ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാർഥികളേയും അധ്യാപകരേയും സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ആദരിച്ചു.
സ്കൂൾ മാനേജർ ഫാ. ജസ്റ്റിൻ മൂന്നനാൽ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക മിനി ജോണ്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ, ഷൈജു പഞ്ഞിത്തോപ്പിൽ,
മഞ്ജു ഷാജി, സിമി ജോസഫ്, എം.എം. ആന്റണി, എ.എം. നൗഫൽ, അലീന വർഗീസ്, ഇവാൻ ബിനോജ്, മുഹമ്മദ് റിയാൻ, അനറ്റ് ആൻജോ ബിസണ്‍, ദിസ എലിസബത്ത് എന്നിവർ പ്രസംഗിച്ചു.