നഗരസഭാ കെട്ടിട നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു
1532556
Thursday, March 13, 2025 6:13 AM IST
ഊട്ടി: ഊട്ടി നഗരസഭാ കെട്ടിട നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. കാലവർഷത്തിന് മുന്പ് നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നത്. 1300 കടകളാണ് നഗരസഭയുടെ നിയന്ത്രണത്തിലുണ്ടായിരുന്നത്. 240 കടകൾ 18 കോടി ചെലവിൽ നിർമിച്ചു നൽകി. എടിസിയിലും 100 കടകളുടെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്.