ലേലം ചെയ്യാൻ സ്കൂൾ വളപ്പിൽ സൂക്ഷിച്ച തടികൾക്ക് തീപിടിച്ചു
1532554
Thursday, March 13, 2025 6:13 AM IST
മാനന്തവാടി: ആറാട്ടുതറ ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ ലേലം ചെയ്യാൻ സൂക്ഷിച്ച തടികൾക്ക് തീപിടിച്ചു.
ഇന്നലെ രാവിലെ ആറോടെയാണ് തീപിടിത്തം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. അഗ്നി-രക്ഷാസേന അസി.സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ വിശാൽ അഗസ്റ്റിൻ, മനു അഗസ്റ്റിൻ, കെ.എം. വിനു, ടി. ആനന്ദ്, ഹോം ഗാർഡ് ജോളി ജയിംസ് എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.
ഏതാനും കഷണം തേക്ക് ഉൾപ്പടെ തടികൾ കത്തിനശിച്ചു. തീപിടിത്തതിനു കാരണം വ്യക്തമല്ല.