വന്യജീവികൾ വരുത്തുന്ന കൃഷിനാശത്തിനു നഷ്ടപരിഹാരം വർധിപ്പിക്കണം: കെഎഫ്പിഎസ്എ
1532555
Thursday, March 13, 2025 6:13 AM IST
മാനന്തവാടി: വന്യജീവികൾ വരുത്തുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ (കെഎഫ്പിഎസ്എ)മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ഡ്യൂട്ടി ഓഫ് പുനഃസ്ഥാപിക്കുക, ജില്ലയിലെ ജീവനക്കാർക്ക് റിസ്ക് അലവൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. മിൽക്ക് സൊസൈറ്റി ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറർ ബീരാൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ഉത്തരമേഖലാ സെക്രട്ടറി പി.കെ. ഷിബു, സംസ്ഥാന കമ്മിറ്റി അംഗം എ.ആർ. സിനു, ജില്ലാ പ്രസിഡന്റ് എ. നിഗേഷ്, ട്രഷറർ സജി പ്രസാദ്, സംസ്ഥാന കൗണ്‍സിൽ അംഗങ്ങളായ കെ.കെ. സുന്ദരൻ, ടി.കെ. വികാസ്, കെ. സനൽകുമാർ, കാട്ടിക്കുളം മേഖലാ പ്രസിഡന്റ് എസ്.ആർ. രാജീവൻ എന്നിവർ പ്രസംഗിച്ചു.
ഈ മാസം സർവീസിൽനിന്നു വിരമിക്കുന്ന തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ എസ്എഫ്ഒ എം. ഗോപി, കണ്ണൂർ ജില്ലയിലേക്ക് സ്ഥലംമാറിയ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. സൗമ്യ, എക്സൈസ് വകുപ്പിലേക്ക് മാറിയ ജെ. ഹരികൃഷ്ണ എന്നിവർക്ക് മെമന്റോ നൽകി. ഭാരവാഹികളായി കെ.ടി. ശ്രീയേഷ്(പ്രസിഡന്റ്), സുഭാഷ് കെ. ശശി(സെക്രട്ടറി), ജിനു ജയിംസ്(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.