മോഷ്ടാവെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് തയാറാക്കി
1532502
Thursday, March 13, 2025 5:17 AM IST
കൽപ്പറ്റ: ജില്ലയിൽ വിവിധ ഭാഗങ്ങളിൽ നടന്ന മോഷണങ്ങളിൽ പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളിയുടെ രേഖാചിത്രം പോലീസ് തയാറാക്കി. ഹിന്ദി സംസാരിക്കുന്ന യുവാവിന്റെ രേഖാചിത്രമാണ് തയാറാക്കിയത്.
മലയാളം അറിയാവുന്ന ഇയാൾ കന്പളക്കാട് പള്ളിമുക്ക്, മുട്ടിൽ, കൽപ്പറ്റ, കണിയാന്പറ്റ, പനമരം പ്രദേശങ്ങളിൽ താമസിച്ചിരുന്നതായി സൂചനയുണ്ട്. രേഖാചിത്രംകണ്ട് വ്യക്തിയെ തിരിച്ചറിഞ്ഞവർ 9497987196, 9497980811, 9961143637 എന്നീ നന്പറുകളിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.