തേയില തോട്ടത്തിൽ പുലി ഇറങ്ങി
1532503
Thursday, March 13, 2025 5:17 AM IST
കൽപ്പറ്റ: മേപ്പാടി നെല്ലിമുണ്ട ഒന്നാംമൈലിനു സമീപം തേയിലത്തോട്ടത്തിൽ പുലി ഇറങ്ങി. കഴിഞ്ഞ ദിവസമാണ് പുലി പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. പുലി മരംകയറുന്ന ദൃശ്യം നാട്ടുകാരിൽ ചിലർ പകർത്തി.
തോട്ടത്തിലെ പുലി സാന്നിധ്യം തൊഴിലാളികളടക്കം പ്രദേശവാസികളെ ഭീതിയിലാക്കി. പുലിയെ കണ്ടതിനു കുറച്ചകലെ വനം വകുപ്പ് കൂട് വച്ചിച്ചുണ്ട്. നെല്ലിമുണ്ട ഒന്നാംമൈലിൽ മുന്പും പുലി ഇറങ്ങിയിട്ടുണ്ട്.