ചൂടിന് ആശ്വാസമായി വേനൽ മഴ
1532550
Thursday, March 13, 2025 6:13 AM IST
സുൽത്താൻ ബത്തേരി: ശക്തമായ ചൂടിന് ശമനമേകി വേനൽ മഴയെത്തി. ജില്ലയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും ഇന്നലെ ഉച്ചയ്ക്ക് ശേഷം മഴ പെയ്തു. ശക്തമായ മഴയിൽ റോഡിൽ വാഹനങ്ങൾ തെന്നിമറിഞ്ഞ് അപകടവും മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ റോഡരികിലെ മരകന്പുകൾ റോഡിൽ വീണും പലയിടത്തും ഗതാഗതവും സ്തംഭിച്ചു. രണ്ടുമാസത്തെ ശക്തമായ ചൂടിന് നേരിയ അല്പം ആശ്വാസമേകിയാണ് മഴ പെയ്തത്.
ജില്ലയിൽ ഇന്നലെ മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നു. സുൽത്താൻ ബത്തേരി, തൊടുവെട്ടി, മൂലങ്കാവ്, കൊളകപ്പാറ, കുപ്പാടി, അന്പുകുത്തി, അന്പലവയൽ എന്നിവിടങ്ങളിൽ സാമാന്യം നല്ലമഴപെയ്തു. കൊളഗപ്പാറ ആലിൻചുവട്ടിലും കുപ്പമുടിക്കുമിടയിൽ നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഒന്പത് ഇരുചക്ര വാഹനങ്ങളും ഒരു ഓട്ടോറിക്ഷയും ഇവിടെ മറിഞ്ഞു.
റോഡരികിലെ മരത്തിൽ നിന്ന് കായ്കൾ വീണതാണ് അപകടങ്ങൾക്ക് കാരണം. വാഹന ഗതാഗതം ദുഷ്്കരമായതോടെ ഫയർ ഫോഴ്സ് എത്തി വെള്ളമടിച്ച് റോഡ് കഴുകിയ ശേഷമാണ് ഗതാഗതം സുഖമമാക്കിയത്.