ഒമ്പത് വര്‍ഷത്തിനിടെ നിയമനം ലഭിച്ചത് 7,178 പേര്‍ക്ക്
1545626
Saturday, April 26, 2025 5:55 AM IST
കോഴിക്കോട്: പഠിച്ചിറങ്ങിയിട്ടും ജോലിയില്ലെന്ന ആവലാതി ഇനി വേണ്ട, ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ യോഗ്യക്കനുസരിച്ച ജോലി ലഭിക്കാന്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സഹായിക്കും. 7,178 പേര്‍ക്കാണ് ഒമ്പത് വര്‍ഷത്തിനിടെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം ലഭിച്ചത്.
വിവിധ യോഗ്യതയുള്ള 10,715 പുരുഷന്മാരും 18,718 സ്ത്രീകളും ഉള്‍പ്പെടെ 29,433 ഉദ്യോഗാര്‍ഥികളാണ് എംപ്ലോയ്മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. വിവിധ ജോബ് ഫെസ്റ്റുകളിലായി 12,873 പേര്‍ക്ക് സ്വകാര്യ മേഖലയിലും ജോലി ലഭിച്ചു.
സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ച് വരുന്ന ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വൊക്കേഷണല്‍ ഗൈഡന്‍സ്, എംപ്ലോയ്മെന്റ് മാര്‍ക്കറ്റ് ഇന്‍ഫര്‍മേഷന്‍, സെല്‍ഫ് എംപ്ലോയ്മെന്റ് എന്നീ യൂണിറ്റുകളും പ്രവര്‍ത്തിച്ചുവരുന്നു. തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയംതൊഴില്‍ യൂണിറ്റ് വഴി സ്വയംതൊഴില്‍ തുടങ്ങാന്‍ ധനസഹായവും നല്‍കുന്നുണ്ട്.