കുളത്തുവയൽ ഹൈസ്കൂളിന് പ്രഥമ ശോഭീന്ദ്ര പുരസ്കാരം
1545005
Thursday, April 24, 2025 5:03 AM IST
കുളത്തുവയൽ: ഗ്രീൻ ക്ലീൻ കേരള, കോഴിക്കോട് ജില്ലാ പഞ്ചായത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ 2023-24 അധ്യായന വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള പ്രഥമ ശോഭീന്ദ്ര പുരസ്കാരം കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്കൂളിന്.
25,000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. മികച്ച സ്കൂൾ കോർഡിനേറ്റർക്കുള്ള ശോഭീന്ദ്ര പുരസ്കാരത്തിനും കുളത്തുവയൽ ഹൈസ്കൂളിലെ പരിസ്ഥിതി കോഡിനേറ്റർ ഷൈനി അഗസ്റ്റിൻ മൂന്നാം തവണയും അർഹയായി. കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ അഡ്വ. പി.ടി.എ. റഹീം എംഎൽഎ അവാർഡുകൾ വിതരണം ചെയ്തു.
ഗ്രീൻ ക്ലീൻ കേരള കോഡിനേറ്റർ മുഹമ്മദ് ഇഖ്ബാൽ, ഡയറ്റ് പ്രിൻസിപ്പൽ യു.കെ അബ്ദുൽ നാസർ, അധ്യാപക അവാർഡ് ജേതാവ് യു.കെ ഷജിൽ, സയൻസ് ക്ലബ് ജില്ലാ സെക്രട്ടറി പ്രശാന്ത്, ഷൈനി അഗസ്റ്റിൻ, കുളത്തുവയൽ സ്കൂളിലെ പരിസ്ഥിതി ക്ലബ് ലീഡേഴ്സുമാരായ വൈഗ നടേഷ്, ദേവിക കൃഷ്ണ എന്നിവർ പ്രസംഗിച്ചു.