പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
1545093
Thursday, April 24, 2025 10:41 PM IST
കൊയിലാണ്ടി: കഴിഞ്ഞ ദിവസം മുത്താമ്പി പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. മന്ദങ്കാവ് എലമങ്കൽ കുറ്റിമാക്കൂൽ (വടകര) അബ്ദുറഹിമാ (76) ന്റെ മൃതദേഹമാണ് നെല്യാടി പാലത്തിന് 250 മീറ്റർ അകലെ നിന്നും ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്.
കൊയിലാണ്ടിയിൽ നിന്നും മീഞ്ചന്ത, വെള്ളിമാട്കുന്ന്, മുക്കം നിലയങ്ങളിൽ നിന്നുമായി അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീമാണ് തെരച്ചിൽ നടത്തിയത്. സൈനബയാണ് ഭാര്യ. മക്കൾ: നൗഷാദ്, സിറാജ് ( ഖത്തർ), സീനത്ത്.