വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു
1545409
Friday, April 25, 2025 11:09 PM IST
കൊയിലാണ്ടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു. കാപ്പാട് വികാസ് നഗർപാർവണത്തിൽ ബീന (54) ആണ് മരിച്ചത്. അങ്കണവാടി വർക്കറായിരുന്നു.
ഭർത്താവ്: കൃഷ്ണൻ മാട്ടുമ്മൽ. മക്കൾ: അമ്പിളി കൃഷ്ണ (കുവൈത്ത്), ഡോ. ആകാശ് കൃഷ്ണ ( മെഡിക്കൽ ഓഫീസർ, സെൻട്രൽ മെഡിക്കൽ സർവീസ്, ഗുണ്ടൽപേട്ട, കർണ്ണാടക). മരുമകൻ: ജിതിൻ തടത്തിൽ (എടപ്പാൾ കുവൈത്ത്).
സഹോദരങ്ങൾ: ശ്യാമള, ദേവദാസ് (പാലക്കാട്), മോഹൻദാസ്, ഗീത (എലത്തൂർ), ഷീല (ആനവാതിൽ) ബിനേഷ്, ബിജേഷ്. മരണാനന്തരം കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളജ് നേത്ര ബാങ്കിന് ദാനം ചെയ്തു.