വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിന് അപേക്ഷിക്കാം
1545280
Friday, April 25, 2025 5:27 AM IST
കോഴിക്കോട്: കേന്ദ്ര യുവജനകാര്യ മന്ത്രാലയം വികസിത വൈബ്രന്റ് വില്ലേജ് പ്രോഗ്രാം പരിപാടിയിലൂടെ ലേ-ലഡാക്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ 10 ദിവസം താമസിച്ചു പഠിക്കാനും സേവനപ്രവര്‍ത്തനങ്ങള്‍ നടത്താനും അവസരം ഒരുക്കുന്നു.
യുവജനകാര്യം, ഗ്രാമവികസനം, സാംസ്കാരിക വിനിമയം, സാമൂഹ്യ സേവനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള ശാരീരികക്ഷമതയുള്ള 21നും 29നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്കാണ് അവസരം. നെഹ്റു യുവകേന്ദ്ര, എന്‍എസ്എസ്, എന്‍സിസി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് വളന്റിയര്‍മാര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്പര്യമുള്ളവര്ക്ക് മേരാ യുവഭാരത് പോര്‍ട്ടലില്‍ മെയ് മൂന്ന് വരെ രജിസ്റ്റര്‍ ചെയ്യാം.
മേയ് 15 മുതല്‍ 30 വരെയുള്ള പരിപാടിയില്‍ കേരളത്തില്‍നിന്ന് 15 പേര്‍ക്കും ലക്ഷദ്വീപില്‍നിന്ന് 10 പേര്‍ക്കുമാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് നെഹ്റു യുവകേന്ദ്ര ഓഫീസുമായോ എന്‍എസ്എസ് പ്രോഗ്രാം ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍: 9447752234.