ചിറ്റടിക്കടവ് പാലം: 9.20 കോടി രൂപയുടെ ഭരണാനുമതി
1545289
Friday, April 25, 2025 5:30 AM IST
കോഴിക്കോട്: എലത്തൂർ നിയോജക മണ്ഡലത്തിലെ ചിറ്റടിക്കടവ് പാലത്തിന് 9.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
കോർപറേഷനിലെ മൊകവൂരിനെയും കക്കോടി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമാകുന്നതോടെ ജനങ്ങളുടെ ഗതാഗതപ്രശ്നത്തിന് പരിഹാരമാകും. പ്രദേശവാസികളുടെ ചിരകാല ആവശ്യമായിരുന്നു ചിറ്റടിക്കടവ് പാലം. സാങ്കേതിക നടപടികൾ പൂർത്തിയാക്കി പാലം നിർമാണം വേഗത്തിലാക്കുമെന്ന് മന്ത്രി അറിയിച്ചു.