ബീച്ചില്‍ രമേശ് ചെന്നിത്തലയുടെ സമൂഹ നടത്തം ഇന്ന്
1545285
Friday, April 25, 2025 5:27 AM IST
കോഴിക്കോട്: കേരളത്തെയാകെ ബാധിച്ച ലഹരിമരുന്നു ഉപഭോഗത്തിനെതിരെ സംസ്ഥാനത്തെ സകലവിഭാഗം ജനങ്ങളെയും അണിനിരത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമൂഹനടത്തം സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ ആറു മണിക്കാണ് ബോധവല്‍ക്കരണ സമൂഹ നടത്തം.
ലഹരിമരുന്നിനെതിരെയുള്ള ബോധവല്‍ക്കരണത്തിനായി രമേശ് ചെന്നിത്തല രൂപം കൊടുത്ത പ്രൗഡ് കേരള മൂവ്മെന്റിന്റെ നേതൃത്വത്തിലാണ് നടത്തം. സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറയില്‍പെട്ടവര്‍ ഈ സമൂഹനടത്തത്തില്‍ പങ്കു ചേരുമെന്ന് പ്രൗഡ് കേരള ചെയര്മാന് മലയിന്‍കീഴ് വേണുഗോപാല്‍ അറിയിച്ചു.