അനുമതിയില്ലാതെ കെട്ടിട നിര്‍മാണം നഗരത്തില്‍ വ്യാപകമാകുന്നു
1545619
Saturday, April 26, 2025 5:55 AM IST
കോഴിക്കോട്: നഗരത്തില്‍ അനധികൃത കെട്ടിട നിര്‍മാണം വ്യാപകമാകുന്നു. രാഷ്ട്രീയതലത്തിലും ഉദ്യോഗസ്ഥതലത്തിലും സ്വാധീനം ചെലുത്തിയുണ്ടാക്കുന്ന ഇത്തരം അനധികൃത നിര്‍മാണങ്ങള്‍ തടയാന്അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകുന്നില്ല.
സംസ്ഥാനസര്‍ക്കാറിന്റെ ഓഡിറ്റ് വകുപ്പിന്റെ 2023-24 വര്‍ഷത്തെ കോര്പറേഷന് ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അനുമതിയില്ലാതെയുള്ള നിര്‍മാണം നടത്തി അത് ക്രമവത്കരിക്കാന്‍ അപേക്ഷ നല്‍കുന്നത് കൂടുകയാണ്. ഇത്തരത്തില്‍ നിര്‍മാണം നടക്കുന്നത് കോര്പറേഷന് കണ്ടെത്താനാവുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ബില്‍ഡിംഗ് ആപ്ലിക്കേഷന്‍ രജിസ്റ്ററില്‍ കോര്പറേഷന് പ്രധാന ഓഫീസില്‍ 2023-24 സാമ്പത്തിക വര്‍ഷം ലഭിച്ച 1996 അപേക്ഷകളില്‍ 916 എണ്ണവും ക്രമവത്കരിക്കാനുള്ളതാണ്. അനുമതി വാങ്ങാതെ കെട്ടിടം നിര്‍മിച്ച ശേഷം ക്രമവത്കരിക്കാന്‍ അപേക്ഷ നല്‍കുന്നതാണ് രീതി. ഇങ്ങനെയുള്ള 916 കെട്ടിടങ്ങളും കോര്പറേഷന് കണ്ടെത്താനായില്ല. ഉടമകള്‍ ക്രമവത്കരിക്കാന്‍ അപേക്ഷിക്കുന്നതോടെയാണ് ഇവ അനധികൃതമെന്ന് വ്യക്തമാവുന്നത്. ബേപ്പൂരില്‍ ലഭിച്ച 343 അപേക്ഷകളി ല്‍ 156 എണ്ണവും ക്രമവത്കരിക്കാനായിരുന്നു. ചെറുവണ്ണൂര്‍-നല്ലളം മേഖലയില്‍ ക്രമവത്കരണത്തിന് 109 കെട്ടിടങ്ങളുണ്ട്.
എലത്തൂര്‍ മേഖലയില്‍ 472 അനധികൃത കെട്ടിടങ്ങള്‍ കണ്ടെത്തി. ഈ നി ര്മാണങ്ങള്ക്കെതിരെ നടപടിയുണ്ടായിട്ടില്ല. നികുതി പിരിവും കാ ര്യമായില്ല. കോര്‍പറേഷന്റെ പണമിടപാടുകള്‍ കെ-സ്മാര്ട്ടിലായെങ്കിലും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമല്ല. കെ-സ്മാര്‍ട് ഇപോസ് യന്ത്രത്തില്‍ സ്വീകരിക്കുന്ന തുകകള്‍ മൊത്തം അക്കൗ ണ്ടില്‍ ക്രെഡിറ്റാവുമെങ്കിലും ഏതെല്ലാം തുകകളാണെന്ന് വ്യക്തമാവില്ല.
കെ-സ്മാര്‍ട്ടിലെ ഇ പോസ് സ്റ്റേറ്റ്മെന്റും ബാങ്ക് സ്റ്റേറ്റ്മെന്റും ഒത്തുപോകുന്നില്ല.കെ-സ്മാര്‍ട്ടിലെ ഹെഡ് ഓഫ് അക്കൗണ്ടുകളില്‍ വരവിനങ്ങളുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ സൂക്ഷി ക്കുന്നില്ല. 2023 വരെ സാംഖ്യ സോഫ്റ്റ് വെയറിലും തുടര്‍ന്ന് കെ-സ്മാര്ട്ടിലുമാണ് കോര്‍പറേഷന്റെ പണമിടപാടുകള്‍ നടക്കുന്നത്.കോര്പറേഷന് കെട്ടിടങ്ങളുണ്ടാക്കി ഉപയോഗിക്കാതെ വെ ച്ചതിലൂടെ ലക്ഷങ്ങള്‍ നഷ്ടമുണ്ടായതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.