ബസ് സ്റ്റാൻഡില്‍ മധ്യവയസ്കന് മരിച്ച നിലയില്‍
1545092
Thursday, April 24, 2025 10:41 PM IST
വടകര: പുതിയ ബസ് സ്റ്റാൻഡില്‍ മധ്യവയസ്കന് മരിച്ച നിലയില്‍. പഴങ്കാവ് സ്വദേശി പളളിമാടത്തുമ്മല് പവിത്രനാണ് (56) മരിച്ചത്.
ബസ് സ്റ്റാൻഡിന്റെ വടക്കേ പ്രവേശന കവാടത്തിലെ ഹോട്ടലിനു മുന്നിലാണ് മൃതദേഹം കാണപ്പെട്ടത്. കിടന്നുറങ്ങുകയാണെന്നാണ് ആളുകള്‍ കരുതിയത്. ഇന്നലെ രാവിലെ ഹോട്ടല്‍ തൊഴിലാളികള്‍ വിളിച്ചുണര്‍ത്തിയെങ്കിലും അനക്കമില്ലായിരുന്നു. വടകര പോലീസെത്തി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.