എംഡിഎംഎയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ അറസ്റ്റിൽ
1545006
Thursday, April 24, 2025 5:03 AM IST
നാദാപുരം: മുതുവടത്തൂരിൽ എംഡിഎംഎയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ അറസ്റ്റിൽ. മുതുവടത്തൂർ പുന്നക്കൽ വീട്ടിൽ ഷബീർ (36) നെയാണ് എസ്ഐ എം.പി. വിഷ്ണുവും നാദാപുരം ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്.
പ്രതിയിൽ നിന്ന് 0.66 ഗ്രാം എംഡി എംഎ അധികൃതർ കണ്ടെത്തി. മുതുവടത്തൂരിൽ വാഹന പരിശോധനക്കിടെ കെഎൽ 18 എസി 7493 നമ്പർ സ്കൂട്ടറിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. സ്കൂട്ടർ പോലീസ് കസ്റ്റഡിയിൽ എടുത്തു.