കോൺഗ്രസ് ഭീകരവിരുദ്ധ പ്രതിജ്ഞയെടുത്തു
1545287
Friday, April 25, 2025 5:30 AM IST
കോടഞ്ചേരി: ജമ്മു കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല തെളിച്ചുകൊണ്ട് ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ചെയർമാൻ കെ.എം. പൗലോസ് ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോസ് പൈക, ആന്റണി നീർവേലിൽ, പി.പി. നാസർ, ഫ്രാൻസിസ് ചാലിൽ, ബിജു ഓത്തിക്കൽ, ലിസി ചാക്കോ, ചിന്ന അശോകൻ എന്നിവർ പങ്കെടുത്തു.