വടകര സ്വദേശിനി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു
1544819
Wednesday, April 23, 2025 10:34 PM IST
വടകര: മലയാളി വിദ്യാര്‍ഥിനി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് വടകര സ്വദേശി ഹെന്ന (21)യാണ് മരിച്ചത്.
ന്യൂജഴ്സിയിലെ റട്ട്ഗേസ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയാണ്.കോളജിലേക്ക് പോകുംവഴി ഹന്നയുടെ കാറില്‍ മറ്റൊരു കാര്‍ ഇടിച്ചാണ് അപകടം. അസ്ലം വടകര - സാദിജ ചേളന്നൂര്‍ ദമ്പതികളുടെ മകളാണ്. രക്ഷിതാക്കള്‍ക്കൊപ്പം ന്യൂജഴ്സിയിലായിരുന്നു താമസം.