പാൽ ഉത്പാദനം കുറയുന്നു : ഒരു വർഷത്തിനിടെ 14,000ത്തോളം ലിറ്ററിന്റെ കുറവ്
1545596
Saturday, April 26, 2025 5:17 AM IST
കോഴിക്കോട്: കർഷകർ ക്ഷീരമേഖലയെ കൈവിടുന്നതുമൂലം പാൽ ഉത്പാദനം കുറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജില്ലയിലെ പാൽ ഉത്പാദനത്തിലും ശേഖരണത്തിലും വൻ കുറവുള്ളതായി ക്ഷീരവികസന വകുപ്പിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മുൻവർഷത്തെ അപേക്ഷിച്ച് ഒരു വർഷത്തിനുള്ളിൽ 14,000 ത്തോളം ലിറ്ററിന്റെ കുറവാണുള്ളത്. മൊത്തം പാലുത്പാദനത്തിന്റെ 3.6 ശതമാനം കുറവാണ് മാർച്ചിൽ മാത്രം ഉണ്ടായത്. പാൽ സംഭരണത്തിലെയും സൊസൈറ്റികൾക്ക് മിൽമയിൽനിന്ന് പാലിന് ലഭിക്കുന്ന മാർജിനിലെയും കുറവുമൂലം പല സൊസൈറ്റികളും വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
സബ്സിഡി കുറഞ്ഞതാണ് കർഷകരുടെ ക്ഷീര മേഖലയിൽനിന്നുള്ള വിടുതലിന് മറ്റൊരു കാരണം. ചില േബ്ലാക്കുകളിൽ പാൽ ഉൽപാദനത്തിൽ നേരിയ വർധന സൂചിപ്പിക്കുന്നുണ്ടെങ്കിലും ജില്ലയിൽ മൊത്തം പാൽ ഉൽപാദനം കുറഞ്ഞുവരുകയാണെന്ന് രേഖകൾ സൂചിപ്പിക്കുന്നു.
മാർച്ചിലെ കണക്കുപ്രകാരം ജില്ലയിൽ 12 േബ്ലാക്കുകളിലെ 244 സൊസൈറ്റികളിലായി 12,219 ക്ഷീരകർഷകരാണുള്ളത്.