ട്രാൻസ്ജെൻഡറുടെ സ്കൂട്ടർ മോഷണം; പ്രതികൾ പിടിയിൽ
1545602
Saturday, April 26, 2025 5:22 AM IST
കോഴിക്കോട്: ട്രാൻസ്ജെൻഡറുടെ സ്കൂട്ടറിന്റെ താക്കോൽ ബലമായി പിടിച്ചുവാങ്ങി സ്കൂട്ടർ മോഷണം നടത്തിയ കേസിലെ പ്രതികളായ കുന്ദമംഗലം നൊച്ചിപ്പൊയിൽ സ്വദേശി ആനിക്കാട്ടുമ്മൽ വീട്ടിൽ മുഹമ്മദ് റബീൻ (23 ), കൊടുവള്ളി മുക്കാംചാലിൽ വീട്ടിൽ നിസാമുദ്ദീൻ (27 ),പതിമംഗലം പാലുമണ്ണിൽ വീട്ടിൽ അബ്ദുൾ ജബ്ബാർ (23 ), മുട്ടാഞ്ചേരി പരനിലം വീട്ടിൽ മുഹമ്മദ് റാഫി (26 ) എന്നിവരെയാണ് മെഡിക്കൽ കോളജ് സബ് ഡിവിഷൻ അസി. കമ്മീഷണർ ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പ്രതികളിലൊരാളായ ജബ്ബാർ ട്രാൻസ്ജെൻഡറോടൊപ്പം സ്കൂട്ടറിൽ യാത്രചെയ്ത് വരവെ കുന്ദമംഗലം സിന്ധു തിയറ്ററിനടുത്ത് സ്കൂട്ടർ നിർത്തിയ ശേഷം ട്രാൻസ്ജെൻഡറിന്റെ കയ്യിൽനിന്നും താക്കോൽ പിടിച്ചു വാങ്ങി സുഹൃത്തുക്കൾക്ക് താക്കോൽ കൈമാറുകയും പ്രതികൾ സംഭവ സ്ഥലത്ത് നിന്നും സ്കൂട്ടറുമായി കടന്നുകളയാനുള്ള ശ്രമം ചെറുക്കുന്നതിനിടെ ട്രാൻസ്ജെൻഡറെ പ്രതികളിലൊരാൾ അടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു.