ജില്ലാതല വോളിമേള ആരംഭിച്ചു
1545286
Friday, April 25, 2025 5:30 AM IST
കൂടരഞ്ഞി: അർജുന സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന സോമൻ അഞ്ചേരിൽ, കിരൺ ടോംസൺ വളയത്തിൽ സ്മാരക ജില്ലാതല വോളി മേള പഞ്ചായത്ത് സ്റ്റേഡിയത്തിൽ പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വി.എം. മാത്യു അധ്യക്ഷത വഹിച്ചു.
വി.എ. ജോസ്, വിപിൻ തോമസ്, എം.ടി. തോമസ്, ജസ്റ്റിൻ ജോസ്, നജ്മുദ്ദീൻ, പ്രദീപ് കുമാർ, ജോസ് നരിക്കാട്ട്, എം.ജെ. ജയിംസ് എന്നിവർ പ്രസംഗിച്ചു. എട്ട് ടീമുകൾ പങ്കെടുക്കുന്ന മേളയുടെ ഉദ്ഘാടന മത്സരത്തിൽ കെടിസി ചാത്തമംഗലം വോളിലവേഴ്സ് കുളിരാമുട്ടിയെ പരാജയപ്പെടുത്തി.