കർഷകനും കൃഷിക്കും സംരക്ഷണം നൽകണം: കർഷക സംഘം
1545012
Thursday, April 24, 2025 5:04 AM IST
മുക്കം: വന്യമൃഗങ്ങളിൽ നിന്ന് കൃഷിക്കും കർഷകനും സംരക്ഷണം ലഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും നഷ്ടപ്പെടുന്ന ജീവനും കൃഷിക്കും മതിയായ നഷ്ട പരിഹാരം നൽകണമെന്നും സ്വതന്ത്ര കർഷക സംഘം തിരുവമ്പാടി നിയോജക മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു.
പ്രസിഡന്റ് നടുക്കണ്ടി അബൂബക്കർ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് സി.കെ ഖാസിം ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ്,സെക്രട്ടറിമാരായ എ.കെ സാദിഖ്, കെ.പി അബ്ദുറഹിമാൻ,
ജില്ലാ കർഷക സംഘം വൈസ് പ്രസിഡന്റ് എ.പി മൂസ,സെക്രട്ടറി ഷെരീഫ് അമ്പലകണ്ടി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.ടി സെയ്ത്ഫസൽ,പി. അലവികുട്ടി, എ.എം അബ്ദുല്ല, ബഷീർ പാലാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.