കുഴഞ്ഞ് വീണ് മരിച്ചു
1544818
Wednesday, April 23, 2025 10:34 PM IST
കൊയിലാണ്ടി: പൂക്കാട് പെട്രോൾ പമ്പ് മാനേജർ കുഴഞ്ഞുവീണു മരിച്ചു. കാപ്പാട് കളത്തിൽ പള്ളിക്ക് സമീപം അൽ റയ്യാനിൽ താമസിക്കും സിയ്യാലിക്കണ്ടി ഇബ്രാഹിം കുട്ടി (58) ആണ് കുഴഞ്ഞു വീണ് മരിച്ചത്.
ഇന്നലെ രാവിലെ പൂക്കാടുള്ള പെട്രോൾ പമ്പിൽ ഓഫീസിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: പരേതനായ സിയ്യാലിക്കണ്ടി ബീരാൻകുട്ടി മുസ്ലിയാർ. ഭാര്യ: മണ്ണാൻ കുനി മുംതാസ്.
മക്കൾ: ശമൈല ഫാത്തിമ, ആയിഷ മിന്ന,ആസിയ മഹഖ്. മരുമക്കൾ: റിഷാൽ (പുറക്കാട്ടിരി), മസൂദ് (പുറക്കാട്). സഹോദരങ്ങൾ:എസ്.കെ. മുഹമ്മദ്, അബ്ദുൽ ലത്തീഫ്, മുസ്തഫ, ഹഫ്സ.