ഹെല്‍മറ്റ് വച്ച് "തുടരാം'
1545592
Saturday, April 26, 2025 5:17 AM IST
കോഴിക്കോട്: സൂപ്പര്‍ ഹിറ്റായ മലയാള സിനിമകളും ഡയലോഗുകളും ബോധവത്കരണത്തിനു പയോഗിക്കുന്നത് കേരള പോലീസിന്റെ കാര്യത്തില്‍ പുതുമയല്ല. ഇന്നലെ റിലീസായ തുടരും എന്ന മോഹന്‍ലാല്‍ സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് ഹെല്‍മറ്റ് ബോധവത്രണവുമായി പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ രംഗത്തെത്തിയത്.
ഇത്തവണ പോസ്റ്ററിനെ പോലീസ് ട്രോളിയതാണോ എന്ന സംശയവും ഉയരുന്നു. ഹെല്‍മറ്റിടാതെ മോഹന്‍ലാല്‍ കഥാപാത്രമായ ഷണ്മുഖവും സുഹൃത്തും ബൈക്കില്‍ പോകുന്ന ചിത്രമാണ് ഹെല്‍മറ്റ് വച്ച് യാത്ര തുടരാമെന്ന ടാഗ് ലൈനോട് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ പങ്ക് വഹിച്ചിരിക്കുന്നത്. എന്തായാലും പോസ്റ്റര്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.