കൊയിലാണ്ടിയില്‍ കുടുംബശ്രീ അരങ്ങ് കലോത്സവത്തിന് തുടക്കം
1545281
Friday, April 25, 2025 5:27 AM IST
കൊയിലാണ്ടി: നഗരസഭയില്‍ കുടുംബശ്രീ അരങ്ങ് കലോത്സവത്തിന് തുടക്കമായി. സിഡിഎസ് യൂണിറ്റുകളില്‍ നിന്നുള്ള കുടുംബശ്രീ അംഗങ്ങളും കുടുംബാംഗങ്ങളുമാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. രചന മത്സരങ്ങള്‍ക്ക് പുറമെ നാടന്‍പാട്ട്, ലളിതഗാനം, മാപ്പിളപ്പാട്ട്, കവിത പാരായണം തുടങ്ങിയ ഇനങ്ങളിലും മത്സരമുണ്ട്. വിജയികള്‍ക്ക് ബ്ലോക്ക്, ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കാം.
കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. ഷിജു അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിജില പറവക്കൊടി, മെമ്പര്‍ സെക്രട്ടറി വി. രമിത, നോര്‍ത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ ഇന്ദുലേഖ, സൗത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ വിബിന, എന്‍യുഎംഎല്‍ പ്രതിനിധികളായ വി.എസ്. റീന, പി.കെ. മിനി എന്നിവര്‍ പ്രസംഗിച്ചു.