പൂക്കാട് കലാലയം കളിയാട്ടത്തിന് തുടക്കം
1545007
Thursday, April 24, 2025 5:03 AM IST
കൊയിലാണ്ടി: പൂക്കാട് കലാലയം കളിയാട്ടത്തിന് ആവേശകരമായ തുടക്കം.പൂക്കാട് കലാലത്തിന്റെ ആഭിമുഖ്യത്തിൽ 28 വരെ ആറു ദിവസങ്ങളായി നടക്കുന്ന കളിയാട്ടത്തിനാണ് തുടക്കമായത്.
ബാല മനസുകളിൽ ആവേശം പകർന്നുകൊണ്ട് കൊയിലാണ്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വച്ച് പ്രശസ്ത നാടക സംവിധായകനും സ്കൂൾ ഓഫ് ഗ്രാമ തൃശൂർ ഡയറക്ടറുമായ ഡോ. അഭിലാഷ് പിള്ള ഉദ്ഘാടനം ചെയ്തു.
ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, ശിവദാസ് ചേമഞ്ചേരി, എ. അബൂബക്കർ, ഡോ. ഇ. ശ്രീജിത്ത്, കെ. ശ്രീനിവാസൻ, വി.വി. മോഹനൻ എന്നിവർ പങ്കെടുത്തു.