കോൺഗ്രസ് ഭീകര വിരുദ്ധ പ്രതിജ്ഞയെടുത്തു
1545283
Friday, April 25, 2025 5:27 AM IST
താമരശേരി: ജമ്മു കാശ്മീരിലെ പഹൽഗാം കൂട്ടക്കൊലയ്ക്കിരയായ ആളുകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പുതുപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരികൾ തെളിയിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞയെടുത്തു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിസിസി വൈസ് പ്രസിഡന്റ് അന്നമ്മ മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് ജോസ് ആധ്യക്ഷത വഹിച്ചു.
ദേവസ്യ ചൊള്ളാമഠം, ബിജു പിള്ള, ജാഫർ പൊന്നാങ്കണ്ടി, രതീഷ് പ്ലാപ്പറ്റ, വി.എസ്. നൗഷാദ്, ശാരദ ഞാറ്റുപറമ്പിൽ, ബഷീർ പുഴങ്കര, ഷറഫു കല്ലടിക്കുന്ന്, നാസർ കക്കാട്, എൻ.ആർ. ഷാജി, വിജീഷ് കക്കാട്, കെ.ടി. ഹസൻ, റജി കണ്ണന്താനം, അസീസ് പിലാക്കൽ, സുബൈർ വേളാട്ടിൽ, അജി മാത്യു, സജി മണ്ഡലത്തിൽ, അനൂപ് കക്കാട് എന്നിവർ പ്രസംഗിച്ചു.