നിക്ഷേപം പൂർണമായും തിരികെ നൽകിയില്ല: മാനേജർ ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1545625
Saturday, April 26, 2025 5:55 AM IST
കോഴിക്കോട് : മുതിർന്ന പൗരൻ 2015 മുതൽ നിക്ഷേപിച്ച തുക പൂർണമായും തിരികെ നൽകാത്ത ഇന്ത്യൻ ബാങ്ക് മാനേജരെ വിളിച്ചു വരുത്താൻ മനുഷ്യാവകാശ കമ്മീഷൻ തീരുമാനിച്ചു.
മേയ് 20 ന് രാവിലെ 11 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകാനാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് എൽഐസി. ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്ക് മാനേജർക്ക് നിർദ്ദേശം നൽകിയത്.ഉമ്മർ ഫാറൂഖ് (77) സമർപ്പിച്ച പരാതിയിലാണ് നടപടി.
2015 മുതൽ 2025 വരെയാണ് അദ്ദേഹം നിക്ഷേപം നടത്തിയത്. നിക്ഷേപതുക മടക്കി നൽകിയെങ്കിലും അതിൽ നിന്നും 73,239 രൂപ കുറച്ചു നൽകിയെന്നാണ് പരാതി.