ഫ്രണ്ട്സ് മിഷനറി പ്രെയർ ബാൻഡ് സംസ്ഥാന കൺവൻഷൻ
1545279
Friday, April 25, 2025 5:27 AM IST
കോഴിക്കോട്: ഭാരതത്തിലെ ഗോത്രവർഗക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സമഗ്ര വികസനത്തിനായി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് മിഷനറി പ്രെയർ ബാൻഡിന്റെ സംസ്ഥാന കൺവൻഷൻ ഇന്ന് വൈകുന്നേരം 6.30ന് കോഴിക്കോട് സിഎസ്ഐ കത്തീഡ്രൽ ചർച്ചിൽ ആരംഭിക്കും. ഫ്രണ്ട്സ് മിഷനറി പ്രെയർ ബാൻഡ് ജനറൽ സെക്രട്ടറി റവ. വിജയ് പി. ഐസക് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. റവ. ജേക്കബ് ദാനിയേൽ അധ്യക്ഷത വഹിക്കും.
റവ. ഡോ. ജേക്കബ് തോമസ്, റവ. ഏബ്രഹാം തോമസ്, ഡോ. വിനീത് ഗ്ലാഡ്സൺ എന്നിവർ വിവിധ യോഗങ്ങളിൽ വചന ശുശ്രൂഷ നിർവഹിക്കും. റീജിനൽ സെക്രട്ടറി റവ. ഗോൾഡൻ ഇൻപരാജ്, റോയി പി. മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി കൺവെൻഷനു ക്രമീകരണങ്ങൾ നടത്തും. 27ന് വൈകുന്നേരം 8.30ന് കൺവൻഷൻ സമാപിക്കും.