കോൺഗ്രസ് പ്രതിഷേധിച്ചു
1545010
Thursday, April 24, 2025 5:03 AM IST
കോടഞ്ചേരി: പാതിവില തട്ടിപ്പ് കേസിൽ സർക്കാരും പോലീസും ഭരണത്തിന്റെ തണലിൽ തട്ടിപ്പുകാർക്ക് ഒത്താശ ചെയ്യുന്നു എന്നാരോപിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
കേരളത്തിൽ മദ്യ, മയക്കുമരുന്ന് അധോലോക തട്ടിപ്പ് സംഘങ്ങൾ പെരുകിയിട്ടും അന്വേഷണ ഏജൻസികൾ മൗനം പാലിച്ച് കുറ്റവാളികൾക്ക് ഒത്താശ ചെയ്യുന്നതിന്റെ പരിണിതഫലം ജനങ്ങൾ അനുഭവിക്കുകയാണെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിച്ച് കുറ്റവാളികളെ ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, യുഡിഎഫ് ചെയർമാൻ കെ.എം. പൗലോസ്,
കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോസ് പൈക, ടോമി ഇല്ലിമൂട്ടിൽ, ഫ്രാൻസിസ് ചാലിൽ, ആനി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.