കിളികുടുക്കി തീർഥാടന കുരിശുപള്ളിയിൽ പുതുഞായർ ആചരണം
1545624
Saturday, April 26, 2025 5:55 AM IST
കൂരാച്ചുണ്ട്: കല്ലാനോട് സെന്റ് മേരീസ് ഇടവകയുടെ കീഴിലുള്ള കിളികുടുക്കി സെന്റ് തോമസ് തീർഥാടന കുരിശുപള്ളിയിൽ പുതുഞായർ ആചരണവും കുരിശുമല കയറ്റത്തിനും കൊടിയേറി. ഇടവക വികാരി ഫാ. ജോസഫ് ചുണ്ടയിൽ കൊടിയേറ്റി. ഇന്ന് വൈകിട്ട് അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന ഫാ. മൈക്കിൾ നീലംപറമ്പിൽ കാർമികത്വം വഹിക്കും.
തുടർന്ന് ഏഴിന് ലദീഞ്ഞ്, പ്രദക്ഷിണം. സമാപന ദിവസമായ നാളെ രാവിലെ ആറിന് കിളികുടുക്കി കുരിശുമല കയറ്റം, ഏഴിന് വിശുദ്ധ കുർബാന (കിളികുടുക്കി കുരിശുമലയിൽ) 9.30 ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം ഫാ. അമൽ പുരയിടത്തിൽ കാർമികത്വം വഹിക്കും.11 ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപന ആശീർവാദം, നേർച്ചഭക്ഷണം, വാദ്യമേളം, രണ്ടിന് കുരിശുമല ഇറക്കം.