കോടഞ്ചേരി സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ പഠനോത്സവം നടത്തി
1534424
Wednesday, March 19, 2025 5:00 AM IST
കോടഞ്ചേരി: സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ നടന്ന പഠനോത്സവം വാർഡ് മെംബർ വാസുദേവൻ ഞാറ്റുകാലായിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സിബി തൂങ്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ജിബിൻ പോൾ, ബിആർസി കോർഡിനേറ്റർ എൻ.കെ. ലിൻസി, ഷിജോ ജോൺ, പ്രിൻസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. കളർ ഇന്ത്യ മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ അന്ന എലിസബത്ത് എബിയെ ചടങ്ങിൽ ആദരിച്ചു.