വേനല്‍ മഴ: മലയോരത്ത് വ്യാപക നാശനഷ്ടം
1534176
Tuesday, March 18, 2025 7:04 AM IST
കൂടരഞ്ഞി: വേനല്‍ മഴയില്‍ മലയോരത്ത് വ്യാപക നാശനഷ്ടം. ഇന്നലെ ഉച്ചകഴിഞ്ഞ് കൂടരഞ്ഞിയിലും പരിസര പ്രദേശങ്ങളിലും പെയ്ത കനത്ത മഴയില്‍ പലയിടങ്ങളിലും മരം ഒടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പോസ്റ്റുകള്‍ തകര്‍ന്ന് വൈദ്യുതി ബന്ധവും തകരാറിലായി.മലയോര ഹൈവേയില്‍ കൂടരഞ്ഞി - കരിങ്കുറ്റി ബൈപ്പാസ് റോഡില്‍ തെങ്ങ് കടപുഴകി ഗതാഗതം സ്തംഭിച്ചു.
മലയോര ഹൈവേയില്‍ കരിങ്കുറ്റിയില്‍ ഉണ്ടായ മറ്റൊരു അപകടത്തില്‍ വൈദ്യുതി പോസ്റ്റ് ഓട്ടോറിക്ഷയിലേക്ക് വീണ് ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. പല ഭാഗങ്ങളിലും വൈദ്യുതി ലൈന്‍ റോഡില്‍ വീണ് കിടക്കുന്നതിനാല്‍ കാല്‍നട യാത്രക്കാരും വാഹനങ്ങളും ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.
കൂമ്പാറ പാട്ടില്ലത്ത് ഷരീഫയുടെ വീടിനു മുകളില്‍ തെങ്ങ് വീണ് മകന് ഇര്‍ഷാദിന് (22) പരിക്കേറ്റു. വീട് ഭാഗികമായി തകര്‍ന്നു.