വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു
1533831
Monday, March 17, 2025 5:51 AM IST
താമരശേരി: ഓമശേരി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പതിനേഴാം വാർഡിലുള്ള മങ്ങാട് കണ്ണങ്കോട്മല പട്ടിക വർഗ ഉന്നതിയിലെ മുഴുവൻ കുടുംബങ്ങൾക്കും വാട്ടർ ടാങ്ക് വിതരണം ചെയ്തു. പഞ്ചായത്ത് തനത് ഫണ്ട് വിനിയോഗിച്ച് ഗുണമേന്മയുള്ള 500 ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്കുകളാണ് വിതരണം ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗംഗാധരൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഫാത്വിമ അബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി പദ്ധതി വിശദീകരിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി, വാർഡ് മെമ്പർ ബീന പത്മദാസ്, നിർവഹണ ഉദ്യോഗസ്ഥൻ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി. ബ്രജീഷ് കുമാർ, ഊരു മൂപ്പൻ പി.കെ. ബാബു എന്നിവർ പ്രസംഗിച്ചു.