കുടിവെള്ള ക്ഷാമം: പഞ്ചായത്തിനു മുന്നില്‍ പ്രതിഷേധവുമായി ലക്ഷംവീട് നിവാസികള്‍
1534183
Tuesday, March 18, 2025 7:05 AM IST
താമരശേരി: ഈങ്ങാപ്പുഴ 18-ാം വാര്‍ഡിലെ ലക്ഷം വീട് നിവാസികളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പുതുപ്പാടി പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ പ്രതിഷേധിച്ചു.ലക്ഷം വീട് നിവാസികള്‍ കഴിഞ്ഞ 15 ദിവസമായി കുടിവെള്ളം ഇല്ലാതെ ദുരിതമനുഭവിക്കുകയാണ്.
പ്രദേശവാസികള്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസിനു മുന്പില് ചെമ്പുപാത്രവുമായി എത്തിയാണ് സമരം നടത്തിയത്. ഉടന്‍ തന്നെ കുടിവെള്ളം എത്തിക്കുമെന്ന പഞ്ചായത്തിന്റെ ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ്് പി.ആര്.രാകേഷ് ഉദ്ഘാടനം ചെയ്തു. കെ.എ.സാലിഫ് അധ്യക്ഷത വഹിച്ചു.