കൂരാച്ചുണ്ടിനെ ഹരിത പഞ്ചായത്തായി പ്രഖ്യാപിക്കുന്നു
1534422
Wednesday, March 19, 2025 5:00 AM IST
കൂരാച്ചുണ്ട്: സമ്പൂർണ്ണ മാലിന്യ മുക്ത കേരളമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കൂരാച്ചുണ്ട് പഞ്ചായത്തിനെ ഹരിത പഞ്ചായത്തായി പ്രഖ്യാപിക്കുന്നു. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം 30ന് കൈവരിക്കുന്നതിനായി വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ, നൂറ് ശതമാനം വാതിൽപ്പടി ശേഖരണം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിയവയിലൂടെയാണ് ലക്ഷ്യം കൈവരിച്ചത്. വീട്, സ്ഥാപനങ്ങൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കി വരികയാണ്.
അതോടൊപ്പം മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വാർഡ് തല ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു വരുന്നു. കൂടാതെ ഹരിത അയൽക്കൂട്ടങ്ങൾ, ഹരിത ടൂറിസം, ഹരിത സ്ഥാപനം, ഹരിത വിദ്യാലയം, ഹരിത ടൗൺ തുടങ്ങിയ പ്രവർത്തനങ്ങളും പ്രസ്തുത കാലയളവിൽ നടപ്പിലാക്കി.
ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് കൂരാച്ചുണ്ട് സെന്റ് തോമസ് പാരീഷ് ഹാളിൽനിന്നും ആരംഭിക്കുന്ന വിളംബരജാഥയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ, വിവിധ ക്ലബ് ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുക്കും.