" പട്ടയഭൂമി പിടിച്ചെടുക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം'
1534187
Tuesday, March 18, 2025 7:05 AM IST
കൂരാച്ചുണ്ട്: 1971 ലെ ഫോറസ്റ്റ് വെസ്റ്റിംഗ് ആന്‍ഡ് അസൈന്മെന്റ് ആക്ടിന്റെ ഭേദഗതിയിലൂടെ സാധാരണക്കാരുടെ പട്ടയഭൂമി പിടിച്ചെടുക്കാനുള്ള വനംവകുപ്പിന്റെ നീക്കങ്ങള്‍ക്ക് മൗനാനുവാദം നല്കുന്ന സര്‍ക്കാരിന്റെ നയം തിരുത്തണമെന്ന് കത്തോലിക്കകോണ്‍ഗ്രസ് താമരശേ രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍ ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്‍ഗ്രസ് കല്ലാനോട് യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് ദാസ് കാനാട്ട് അധ്യക്ഷത വഹിച്ചു.
ഡയറക്ടര്‍ ഫാ. ജിനോ ചുണ്ടയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. രൂപതാ ജനറല്‍ സെക്രട്ടറി ഷാജി കണ്ടത്തില്‍, ഫൊറോന പ്രസിഡന്റ് ജോസ് ചെറുവള്ളില്‍, രൂപതാ സമിതി അംഗം ജോണ്സണ് കക്കയം, സണ്ണി എമ്പ്രയില്‍, ബോബന് പുത്തൂരാന്‍, അനു കടുകന്മാക്കല്, ജെയ്മോന് പുല്ലംപ്ലാവില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോണ്സണ് മാളിയേക്കല്‍, ഷിബു കുഴിവേലി, നിമ്മി പൊതിയിട്ടേല്‍, വിനോദ് നരിക്കുഴി തുടങ്ങിയവര്‍ നേതൃത്വം നല്കി.