മാനാഞ്ചിറയിലെ നടപ്പാത കൈയേറ്റത്തിനെതിരേ മനുഷ്യാവകാശ കമ്മീഷന്
1534189
Tuesday, March 18, 2025 7:05 AM IST
കോഴിക്കോട്: മാനാഞ്ചിറ എല്‍ഐസിക്ക് സമീപം നടപ്പാതയില്‍ തെരുവുകച്ചവടക്കാര്‍ നടത്തിയ കൈയേറ്റം അടിയന്തരമായി ഒഴിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ്.
സിറ്റി പോലീസ് കമ്മീഷണര്‍ക്കും നഗരസഭാ സെക്രട്ടറിക്കുമാണ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്. കൈയേറ്റം ഒഴിപ്പിച്ച് നടപ്പാതകള്‍ കാല്‍നടയാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിന് തുറന്നു കൊടുക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. നടപടിയെടുത്തശേഷം ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 27ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. കമ്മീഷന് വാട്സാപ്പില്‍ ലഭിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.