വേനൽ മഴയിലും കാറ്റിലും കൃഷി നാശം
1534423
Wednesday, March 19, 2025 5:00 AM IST
കൂരാച്ചുണ്ട്: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ വേനൽ മഴയിലും കാറ്റിലും വൻകൃഷി നാശം. പഞ്ചായത്ത് മൂന്നാം വാർഡ് ഓട്ടപ്പാലത്ത് താമസിക്കുന്ന കർഷകൻ പൂവത്തിങ്കൽ സാബുവിന്റെ കൃഷിയിടത്തിലെ നേത്ര വാഴ, കപ്പകൃഷി എന്നിവയാണ് കാറ്റിൽ നിലം പതിച്ച് നശിച്ചത്. കൃഷി ചെയ്തുവന്ന 130 ഓളം നേന്ത്രവാഴയും 80 ചുവടു കപ്പ കൃഷിയും നശിച്ചു.