കൊ​യി​ലാ​ണ്ടി: പെ​യി​ന്‍റ് ടി​ന്നി​ൽ ത​ല കു​ടു​ങ്ങി​യ പൂ​ച്ച​യെ ര​ക്ഷ​പ്പെ​ടു​ത്തി. കൊ​ല്ലം സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ലെ പൂ​ച്ച​യു​ടെ ത​ല​യാ​ണ് പെ​യി​ന്‍റ് ടി​ന്നി​ൽ കു​ടു​ങ്ങി​യ​ത്. ദ​യ​നീ​യ​മാ​യ ക​ര​ച്ചി​ൽ സ​ഹി​ക്കാ​നാ​വാ​തെ ഇ​ദ്ദേ​ഹം പൂ​ച്ച​യു​മാ​യി അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. സേ​നാം​ഗ​ങ്ങ​ൾ പൂ​ച്ച​യെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്തു.