കേന്ദ്രത്തിനെതിരേ പ്രതിഷേധമുയര്‍ത്തി എല്‍ഡിഎഫ് മാര്‍ച്ച്
1534185
Tuesday, March 18, 2025 7:05 AM IST
മുക്കം: കേന്ദ്ര ഗവണ്മെന്റ് കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ 'കേരളം എന്താ ഇന്ത്യയില്‍ അല്ലേ' എന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ഡിഎഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുക്കം പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.
കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി.എം.ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.മോഹനന് അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് നേതാക്കളായ ടി.വിശ്വനാഥന്, പി.കെ. കണ്ണന്, പി.എം.തോമസ്, ടി.കെ.സാമി, ഫൈസല്‍ തിരുവമ്പാടി, ഇ.പി.ബാബു, ഷാജി കുമാര്‍, വി.കെ. വിനോദ്, കെ.ടി.ശ്രീധരന് എന്നിവര്‍ പ്രസംഗിച്ചു.
താമരശേരി: എല്‍ഡിഎഫ് കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താമരശേരി ടെലഫോണ്‍ എക്സ്ചേഞ്ചിനു മുമ്പില്‍ ധര്‍ണ നടത്തി. ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. ഒ.പി.ഐ കോയ അധ്യക്ഷത വഹിച്ചു. കെ.ബാബു, ചൂലൂര്‍ നാരായണന്, സി.പി. നാസര്‍കോയ തങ്ങള്‍, അഡ്വ. നിഷാന്ത് ജോസ്, പി.ടി. അസൈന്‍, ടി.പി.അബ്ദുറഹിമാന്, കെ.കെ. അബ്ദുള്ള, ആര്.പി. ഭാസ്കരന്, കെ.ഇ.എന്‍. ചന്ദ്രന്, പി.സി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.